Posts

Showing posts from December, 2017

അഭിനവ ഹിന്ദുവിനു നവ നിർവ്വചനം നൽകിയ ഋഷിതുല്യനായ ദേശീയ നേതാവ്‌. വീര സവർക്കർ - വിപ്ലവകാരിയായ ദേശസ്നേഹി

Image
അഭിനവ   ഹിന്ദുവിനു   നവ   നിർവ്വചനം   നൽകിയ   ഋഷിതുല്യനായ   ദേശീയ   നേതാവ് ‌. ★   തടവറയിലെ   ചുമരുകളിൽ   പാഴ് ‌ വസ്തുക്കളെ   തൂലികയാക്കി  13500  ൽ   പരം   കാവ്യ   വരികൾ   രചിച്ച   മഹാകവി . ★   രണ്ട് ‌  ജീവപര്യന്തം  50  വർഷത്തെ   ആൻഡമാനിലേക്കുള്ള   നാടുകടത്തൽ ,  കാലാപാനിയിലെ   ദുരന്ത   ജീവിതത്തിലും   ദേശിയാഗ്നി   കെടാതെ   സൂക്ഷിച്ച വിപ്ലവകാരി .  ★  1924  മുതൽ  1937  വരെ   പതിമൂന്ന്   വർഷക്കാലം   വീട്ടുതടങ്കലിൽ   അടക്കപ്പെട്ട   സ്വാതന്ത്ര   സമരസേനാനി . ★   തികഞ്ഞ   ആത്മവിശ്വാസം " നിങ്ങളുണ്ടെങ്കിൽ   നിങ്ങളോടൊത്ത് ‌,  നിങ്ങളില്ലെങ്കിൽ   നിങ്ങളെക്കൂടാതെ ,  നിങ്ങൾ   എതിർത്താൽ   നിങ്ങളെ യും   എതിർത്ത് ‌   മാതൃഭൂമിക്കായി പോരാടും  " എന്നു   പ്രഖ്യാപിച്ച   രാഷ്ട്രീയ   നേതാവ് ‌. ★   സ്വദേശി   പ്രസ്ഥാനം  ...

വിനായക് സവര്‍ക്കര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു

Image
ഗാ ന്ധിജിയുടെ ഘാതകന്‍, ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവന്‍ എന്നിങ്ങനെ നവ ബുദ്ധിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആക്ഷേപിക്കുന്ന വിനായക് സവര്‍ക്കര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു. സവര്‍ക്കറുടെ ഇതിഹാസതുല്യമായ ജീവിതത്തിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞ് നോക്കാം. മഹാരാഷ്ട്രയിലെ ഭാഗൂരില്‍ 1883ല്‍ ജനിച്ചു. ഒമ്പത് വയസ്സ് ആയപ്പോഴേക്കും മാതാപിതാക്കളെ നഷ്ടമായ അദ്ദേഹത്തെ പിന്നിട് സംരഷിച്ചു പോന്നത് ജ്യേഷ്ഠന്‍ ആയ ഗണേഷ് ആയിരുന്നു. സ്‌കൂള്‍ പഠനകാലത്ത് തന്നെ ദേശീയതയിലേക്ക് ആകര്‍ഷിക്കപ്പെട്ട സവര്‍ക്കര്‍ ദേശസ്‌നേഹം തുളുമ്പുന്ന അനേകം കവിതകള്‍ രചിച്ചിരുന്നു. തന്റെ സുഹൃത്തുക്കളെ ദേശസ്‌നേഹത്തിന്റെ പ്രാധാന്യം എന്താണെന്ന് ബോധവാന്‍മാരുക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതിന്റെ അനന്തരഫലമായിരുന്നു 1900 ല്‍ സവര്‍ക്കറും സുഹൃത്തുക്കളും കൂടി രൂപീകരിച്ച മിത്രമേള എന്ന സംഘടന.പിത്കാലത്ത് ഈ സംഘടന ‘അഭിനവ് ഭാരത് സൊസൈറ്റി ‘ എന്ന പേരില്‍ അറിയപ്പെട്ടു. മെട്രിക്കുലേഷന്‍ പാസ്സായതിന് ശേഷം 1901 ല്‍ പൂനയിലെ ഫെര്‍ഗൂസണ്‍ കോളേജില്‍ ചേര്‍ന്ന സവര്‍ക്കര്‍ തന്റെ ആശയങ്ങള്‍ സുഹൃത്തുക്കളിലേക്കും എത്തിച്ചു. ഇവിടെ വച്ചാണ് ലോകമാന്യത...

ഛത്രപതി ശിവാജി മഹാരാജ്

Image
ഛത്രപതി ശിവാജി മഹാരാജ് 1674-ല്‍ ഇന്നത്തെ മഹാരാഷ്ട്രയില്‍ റായിഗഡ് കേന്ദ്രമാക്കി മറാത്താ സാമ്രാജ്യം സ്ഥാപിച്ചതിന്റെ ഓര്‍മ്മയിലാണ് ദേശസ്‌നേഹികള്‍ ഹിന്ദുസാമ്രാജ്യദിനം ആഘോഷിക്കുന്നത്. നാടുവാഴികളുടെയും മറ്റും പരസ്പര കലഹങ്ങള്‍കൊണ്ടും അലസതകൊണ്ടും സുഖലോലുപതകൊണ്ടും സര്‍വ്വോപരി സമാജചിന്തയ്ക്കതീതമായ സ്വാര്‍ത്ഥതകൊണ്ടും ഭരണതലത്തില്‍ ദുര്‍ബ്ബലമായിപ്പോയ നാട് അതിന്റെ പരിണതഫലങ്ങളായ കടന്നുകയറ്റങ്ങളുടേയും, ‘വരത്ത’ന്മാരുടെ ഭരണത്തിന്റെയും കെടുതികളനുഭവിച്ചു കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. ശിവാജി സ്ഥാപിച്ച സാമ്രാജ്യത്തിന് അച്ചടക്കമുള്ള സുസജ്ജമായ സൈന്യവും ഹിന്ദുത്വത്തില്‍ ഊന്നിയുള്ള ഭരണവ്യവസ്ഥയുമുണ്ടായിരുന്നു. ആ സാമ്രാജ്യം അനായാസമായി നേടിയെടുത്തതല്ല. ഏതൊരു ദേശസ്‌നേഹിയേയും ഉത്തേജിപ്പിക്കുന്ന വിധത്തിലുള്ള ഉറച്ച ലക്ഷ്യബോധത്തോടും അവധാനതയോടും കൂടിയുള്ള പ്രവര്‍ത്തനത്തിന്റെ ലക്ഷ്യപ്രാപ്തിയായിരുന്നു അത്. പരമ്പരാഗതമായി കൈമാറിക്കിട്ടിയ കിരീടത്തിന്റെയോ ചെങ്കോലിന്റെയോ അവകാശിയല്ലാതിരുന്ന വീരശിവാജി ‘സ്വയമേവ മൃഗേന്ദ്രതാ’ എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന വിധമാണ് ഛത്രപതിയായത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലഘട്ടം...

ആരാണ് ഛത്രപതി ശിവജി

Image
1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ- പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായായി വളർന്നു . ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം നേടി. ധാർമ്മിക ബോധത്തിന്റെ നിറകുടമായ ശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ് ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെ ശിവാജിയെ ആകർഷിച്ചു . തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് ദാദാജി നരസ് ദേവിന് ശിവാജി അയച്ച കത്ത് പ്രസിദ്ധമാണ് . ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ് അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടം പിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത് . തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട് ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത് ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു . സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി പ്രതാപ്ഗഢ് യുദ്ധം മാറി. മറാത്തൻ പോരാട്ട വീര്യത്തെ തോൽപ്പിക്...