അഭിനവ ഹിന്ദുവിനു നവ നിർവ്വചനം നൽകിയ ഋഷിതുല്യനായ ദേശീയ നേതാവ്‌. വീര സവർക്കർ - വിപ്ലവകാരിയായ ദേശസ്നേഹി


അഭിനവ ഹിന്ദുവിനു നവ നിർവ്വചനം നൽകിയ ഋഷിതുല്യനായ ദേശീയ നേതാവ്‌.

★ തടവറയിലെ ചുമരുകളിൽ പാഴ്‌വസ്തുക്കളെ തൂലികയാക്കി 13500 ൽ പരം കാവ്യ വരികൾ രചിച്ച മഹാകവി.

★ രണ്ട്‌ ജീവപര്യന്തം 50 വർഷത്തെ ആൻഡമാനിലേക്കുള്ള നാടുകടത്തൽ, കാലാപാനിയിലെ ദുരന്ത ജീവിതത്തിലും ദേശിയാഗ്നി കെടാതെ സൂക്ഷിച്ചവിപ്ലവകാരി. 

★ 1924 മുതൽ 1937 വരെ പതിമൂന്ന് വർഷക്കാലം വീട്ടുതടങ്കലിൽ അടക്കപ്പെട്ട സ്വാതന്ത്ര സമരസേനാനി.

★ തികഞ്ഞ ആത്മവിശ്വാസം
"നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊത്ത്‌, നിങ്ങളില്ലെങ്കിൽ നിങ്ങളെക്കൂടാതെ, നിങ്ങൾ എതിർത്താൽ നിങ്ങളെ
യും എതിർത്ത്‌  മാതൃഭൂമിക്കായി പോരാടും "എന്നു പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവ്‌.

★ സ്വദേശി പ്രസ്ഥാനം ആരംഭിച്ചു ദേശീയ സ്വാതന്ത്രസമരത്തെ അന്തർദ്ദേശീയ തലത്തിൽ വളർത്തി ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ബ്രിട്ടന്റെ മണ്ണിൽസ്വാതന്ത്രപ്രസ്ഥാനം പടുത്തുയർത്തിയ സമാനകളില്ലാത്ത സംഘാടകൻ.

★ ഹിന്ദുത്വം, 1857 ലെ ഒന്നാം സ്വാതന്ത്രസമരം, ഭാരതത്തിന്റെ 6 സുവർണ്ണ കാലഘട്ടങ്ങൾ തുടങ്ങിയ എണ്ണംപറഞ്ഞ അനേകം ഗ്രന്ഥങ്ങൾ രചിച്ചസത്യാന്വേഷിയായ ചരിത്രകാരൻ.

★ ബ്രിട്ടീഷ്‌ കപ്പലിൽനിന്ന് അലകടലിലേക്ക്‌ എടുത്തുചാടി ഫ്രാൻസിന്റെ തീരത്ത്‌ കരകയറിയ അമാനുഷികമായ സാഹസിക യുവത്വം.

★ 1940-ൽ പൂനെയിലെ സംഘ ശിബിരം സന്ദർശിച്ചുകൊണ്ട്‌ വീര സവർക്കർ ഇങ്ങനെ പറഞ്ഞു 
"സ്വയം സംഘടിച്ചല്ലാതെ ദുർബലർക്ക്‌ ശക്തിനേടുവാൻ സാധ്യമല്ല. ഉയർത്തെഴുന്നേൽക്കുന്ന ഏതു രാഷ്ട്രങ്ങളും ചെയ്യുന്ന കാര്യങ്ങളാണു രാഷ്ട്രീയസ്വയംസേവക സംഘവും ചെയ്യുന്നത്‌. രാഷ്ട്രത്തിന്റെ ഒരേയൊരു പ്രതീക്ഷ ഈ മഹത്തായ സംഘടനയിലാണു."

Comments

Popular posts from this blog

വിനായക് സവര്‍ക്കര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു

ആരാണ് ഛത്രപതി ശിവജി